Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mr Ajith Kumar

"രക്ഷാപ്രവർത്തന' കേസ് അട്ടിമറി; അ​ജി​ത് കു​മാ​റി​നോ​ട് ഡി​ജി​പി വി​ശ​ദീ​ക​ര​ണം തേടും

ആ​ല​പ്പു​ഴ​: ആ​ല​പ്പു​ഴ​യി​ൽ ന​വ​കേ​ര​ളാ യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റെ​ന്ന എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നോ​ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി (ഡി​ജി​പി) വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് ഡി​ജി​പി​യു​ടെ നീ​ക്കം.

എ​ഡി​ജി​പി​യു​ടെ മ​റു​പ​ടി ല​ഭി​ച്ചാ​ലു​ട​ൻ ഡി​ജി​പി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് അ​ന്തി​മ റി​പ്പോ​ർ​ട്ട് കൈ​മാ​റും. വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​ക​ൾ നീ​ളു​ന്ന​തി​നെ​തി​രെ ഭ​ര​ണ​കൂ​ട​ത്തി​നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു​മെ​തി​രെ ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ നീ​ക്ക​ങ്ങ​ൾ.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ചു കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ എ​ഡി​ജി​പി നേ​രി​ട്ട് ഇ​ട​പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടി​ൽ കൃ​ത്യ​മാ​യി പ​റ​യു​ന്നി​ല്ല. എ​ങ്കി​ലും, ന​ട​പ​ടി​ക​ളി​ൽ അ​ദ്ദേ​ഹം ഇ​ട​പെ​ട്ട​താ​യി വ്യ​ക്ത​മാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​ക​ൾ അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത്.

ഡി​ജി​പി​യു​ടെ ഈ ​റി​പ്പോ​ർ​ട്ട് അ​ജി​ത് കു​മാ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന പോ​​ലീ​സ് മേ​ധാ​വി ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ചാ​വും സ​ർ​ക്കാ​ർ അ​ടു​ത്തഘ​ട്ട ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക.

 

Kerala

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തേ​ക്കു​ള്ള ചു​രു​ക്ക​പ​ട്ടി​ക​യാ​യി; എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തേ​ക്കു​ള്ള മൂ​ന്ന് പേ​രു​ടെ പ​ട്ടി​ക​യാ​യി. സം​സ്ഥാ​ന റോ​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റും മു​ൻ ബി​എ​സ്എ​ഫ് മേ​ധാ​വി​യു​മാ​യ നി​തി​ൻ അ​ഗ​ർ​വാ​ൾ, ഐ​ബി​യി​ലെ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ റ​വാ​ട ച​ന്ദ്ര​ശേ​ഖ​ർ, ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി യോ​ഗേ​ഷ് ഗു​പ്ത എ​ന്നി​വ​രാ​ണ് യു​പി​എ​സ്‌​സി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലു​ള്ള​ത്.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ത് രേ​ഖാ​മൂ​ലം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കും. പ്ര​ത്യേ​ക കാ​ബി​ന​റ്റ് ചേ​ര്‍​ന്ന് ഈ ​മാ​സം 30ന് ​മു​മ്പ് ഇ​വ​രി​ല്‍ ഒ​രാ​ളെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കും.

അ​തേ​സ​മ​യം സു​രേ​ഷ് രാ​ജ് പു​രോ​ഹി​ത്, എം.​ആ​ർ. അ​ജി​ത് കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.​എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ പ​ട്ടി​ക​യി​ൽ ഉ​ള്‍​പ്പെ​ടു​ത്താ​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സം​സ്ഥാ​നം സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ യു​പി​എ​സ്‌​സി യോ​ഗം ഇ​വ​രെ പ​രി​ഗ​ണി​ച്ചി​ല്ല.

Latest News

Corehub Up